അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ച് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ നടന്ന യോഗത്തിൽ എം. മുകേഷ് എം.എൽ.എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. മേയർ ഹണി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അബ്‌ദുൽ നാസർ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.ആർ. സന്തോഷ് കുമാർ, കൗൺസിലർ എം.എസ്. ഗോപകുമാർ, ഡി.ഡി.ഇ പോൾ ആന്റണി, ഡി.ഇ.ഒ ടി. രാജു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ റെനി ആന്റണി, എ.ഇ.ഒ എസ്. ജോർജ് കുട്ടി, പി.ടി.എ പ്രസിഡന്റ് ജി. ലിബുമോൻ, എസ്.എം.സി ചെയർമാൻ ബി. ബൈജു തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക എച്ച്. സലീനാ ബീവി സ്വാഗതവും പ്രഥമാദ്ധ്യാപകൻ സി.വി. പ്രദീപ് നന്ദിയും പറഞ്ഞു.