al
ഉദയകുമാറിന്റെ ഡയാലിസിസ് ഏറ്റെടുത്ത് പ്രിഷ്യസ് ഡ്രോപ്സ്.

പുത്തൂർ: നെടുവത്തൂർ, നീലേശ്വരം, ചാലൂക്കോണം, അമ്പാടിയിൽ ഉദയകുമാറിന്റെ ഡയാലിസിസിനുള്ള ചിലവ് പ്രിഷ്യസ് ഡ്രോപ്സ് ഏറ്റെടുത്തു .പ്രിഷ്യസ് ഡ്രോപ്സ് രക്തദാന - ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ വൃക്കസംബന്ധമായ രോഗംമൂലം അവശത അനുഭവിക്കുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന പദ്ധതി പ്രകാരം ഏറ്റെടുത്ത നാലാമത്തെയാളാണ് ഉദയകുമാർ. ആഴ്‌ചയിൽ മൂന്നു ദിവസം നടക്കുന്ന ഉദയകുമാറിന്റെ ഡയാലിസിസ് മീയ്യണ്ണൂർ, അസീസീയ മെഡിക്കൽ കോളേജിലാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ലളിതമായ ചടങ്ങിൽ വച്ച് ഉദയകുമാറിന് ഡയാലിസിസിനാവശ്യമായ പ്രിഷ്യസ് ഡ്രോപ്സിന്റെ ആദ്യ സാമ്പത്തിക സഹായം പി.ഐഷാപോറ്റി എം.എൽ.എ കൈമാറി. ചടങ്ങിൽ പ്രിഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ് കുമാർ, അഡ്വൈസർ ടി.രാജേഷ് എന്നിവർ പങ്കെടുത്തു.