വിദ്യാഭ്യാസ യോഗ്യതയും നല്ല ജോലിയും സൗന്ദര്യവുമൊക്കെ വിവാഹത്തിനായി പലരും നോക്കാറുണ്ട്. എന്നാൽ, അങ്ങ് ഉഗാണ്ടയിലെ ’അച്ചോളി’ ഗോത്ര വർഗക്കാർക്കിടയിൽ വിവാഹം നടക്കണമെങ്കിൽ ഇതൊന്നും പോര. നന്നായി നൃത്തം ചെയ്യാനറിയണം. അതും വധുവിന്റെ മനസിളകുന്നതുവരെ തളരാതെ നൃത്തം ചെയ്യണം. 'ലാറാക്കാറക്ക’ എന്നാണ് പ്രത്യേക ചുവടുകൾ വച്ചുള്ള നൃത്തത്തിന്റെ പേര്.
വിവാഹം കഴിക്കാൻ പോകുന്നയാൾ കായികക്ഷമതയുള്ള ആളാണോ, തന്നെ സംരക്ഷിക്കാൻ കെൽപ്പുള്ളയാളാണോ എന്നൊക്കെ പെണ്ണുങ്ങൾ മനസിലാക്കുന്നത് ചാടിമറിഞ്ഞുള്ള ഈ നൃത്തത്തിലൂടെയാണത്രേ.കൂടാതെ വേട്ടയിലും നീന്തലിലും മല്ലയുദ്ധത്തിലുമൊക്കെ കഴിവ് തെളിയിച്ച വീരനെ കെട്ടാൻ സ്ത്രീകൾ ക്യൂ നിൽക്കുമത്രേ.