ഓയൂർ: ഓയൂർ - ഇത്തിക്കര റോഡ് വശത്ത് മാസങ്ങളായി ചുവട് ദ്രവിച്ച് ഉണങ്ങിയ മരം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. ഓയൂർ ജംഗ്ഷന് സമീപം ചൈതന്യ ഓഡിറ്റോറിയത്തിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന മരം ഏത് സമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. ചുവട് ദ്രവിച്ച് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം എത്രയും പെട്ടെന്ന് മുറിച്ച് മാറ്റാനുള്ള നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന് നാട്ടുകാർ ആവിശ്യപ്പെട്ടു.