തഴവ: തഴവ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വല്യത്ത് വാസുദേവൻസ്മാരക അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എ.എം ആരിഫ് എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീലത അദ്ധ്യക്ഷത വഹിക്കും. അങ്കണവാടി കെട്ടിടത്തിന് ഭൂമി നൽകിയ മുൻ ജില്ലാ പഞ്ചായത്തംഗവും പരേതനായ വല്യത്ത് വാസുദേവന്റെ ഭാര്യയുമായ പി.കെ ചന്ദ്രമതിയെ ചടങ്ങിൽ ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ മാധവൻ, ജില്ലാ പഞ്ചായത്തംഗം അനിൽ. എസ്.കല്ലേലിഭാഗം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.. അനുപമ, എ.കെ കൃഷ്ണകുമാർ,ആനി പൊൻ, ബ്ളോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം,ശിശുവികസന പദ്ധതി ഓഫീസർ റെമി ഫെർണാണ്ടസ്, വാർഡ് മെമ്പർ സലിം അമ്പിത്തറ, പഞ്ചായത്ത് സെക്രട്ടറി പി. ജനചന്ദ്രൻ
എന്നിവർ പ്രസംഗിക്കും.