കൊല്ലം: കേരള മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളാ മോട്ടോർ വെഹിക്കിൾസ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധദിനം ആചരിച്ചു.
കേരളാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ദിനൂപ് ഉദ്ഘാടനം ചെയ്തു. അനഹർക്ക് ജോ. ആർ.ടി.ഒ പ്രൊമോഷൻ നൽകുന്നത് അവസാനിപ്പിക്കുക, സേഫ് കേരളാ പ്രോജക്ടിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ചെക്പോസ്റ്റ് നിയമനങ്ങളുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായാണ് പ്രതിഷേധ ദിനം സംഘടിപ്പിച്ചത്.