covid
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ഡോ. ഉമ്മൻ മാത്യുവിൽ നിന്ന് എം. നൗഷാദ് എം.എൽ.എ മരുന്ന് ഏറ്റുവാങ്ങി ഡോ. ഷിബു ഭാസ്കരന് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു

കൊല്ലം: റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ചിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പുന്തലത്താഴം അക്ഷയ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ മരുന്നുകൾ ഡോ. ഉമ്മൻ മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ഡോക്ടർ ഷിബു ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

അലോപ്പതി വിഭാഗത്തിലെ ഡോ. എം.ജി. സദാശിവൻ, ഹോമിയോ വിഭാഗത്തിലെ ഡോ. വി.ആർ. ഗിരിഷ് കുമാർ, പത്തനാപുരം അമ്പോലിൽ ആയുർവേദ ആശുപത്രി എം.ഡി ഡോ. ഉമ്മൻ മാത്യു എന്നിവർ നേതൃത്വം നൽകി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു റാവുത്തർ, മുഖത്തല സുഭാഷ്, അനീഷ്‌ പൗലോസ്, ചലൻജ്, അഭിലാഷ് സബീന, ബിജി തുടങ്ങിയവർ പങ്കെടുത്തു.