covid

 ഇന്നലെ 77 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: നഗരത്തിൽ കൊവിഡ് കാട്ടുതീ പോലെ പടരുന്നു. ഇന്നലെ 77 പേർക്കാണ് നഗരപരിധിക്കുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 76 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇരവിപുരം, നീരാവിൽ, ശക്തികുളങ്ങര, അയത്തിൽ, ഉളിയക്കോവിൽ, കരിക്കോട്, കാവനാട് അരവിള, കന്നിമേൽചേരി, തേവള്ളി, മുണ്ടയ്ക്കൽ, മുളങ്കാടകം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. കാവനാട് ഒഴികെ തീരദേശമേഖലയിൽ ഇന്നലെ രോഗം റിപ്പോർട്ട് ചെയ്യാത്തത് നേരിയ ആശ്വാസം നൽകുന്നു.

 കണ്ടെയ്ൻമെന്റ് സോണുകൾ

രോഗബാധ വർദ്ധിച്ചതോടെ നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളും പെരുകുകയാണ്. നിലവിൽ 6 ഡിവിഷനുകൾ പൂർണമായും 15 ഡിവിഷനുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണുകളാണ്.