photo
കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിവക ചന്തമുക്കിലെ കുരിശടിയുടെ പൂട്ടുകൾ തകർത്ത നിലയിൽ

കിഴക്കേകല്ലട: കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിവക ചന്തമുക്കിലെ കുരിശടിയിലെ പൂട്ട് തകർത്ത് വഞ്ചിയിൽ നിന്ന് പണം കവരാൻ ശ്രമം. ഇന്നലെ രാവിലെ ഏഴോടെ കുരിശടി വൃത്തിയാക്കാനെത്തിയ പള്ളിക്കമ്മിറ്റിയംഗമാണ് മോഷണശ്രമം നടന്നതായി കണ്ടത്. കുരിശടിയുടെ പുറത്തെ ഗ്രില്ലിന്റെ പൂട്ടും അകത്തെ പൂട്ടും പൊളിച്ചെങ്കിലും വഞ്ചിയുടെ പൂട്ട് പൊളിക്കാനായില്ല.

രണ്ടാഴ്ച മുമ്പ് സമീപത്തുതന്നെയുള്ള പള്ളിയുടെ മുന്നിലെ കുരിശടിയിൽ സ്ഥാപിച്ചിട്ടുള്ള വഞ്ചിയും പൊളിക്കാൻ ശ്രമം നടന്നെങ്കിലും അതും പരാജയപ്പെട്ടിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികൾ കിഴക്കേകല്ലട പൊലിസിൽ പരാതി നൽകി.