കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്കുള്ള സ്റ്രോപ്പുകൾ നിർത്തലാക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം യു. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ് പോച്ചയിൽ, മണ്ഡലം സെക്രട്ടറി ആർ .ശരവണൻ , വൈസ് പ്രസിഡന്റ് ഷിഹാൻ ബഷി തുടങ്ങിയവർ പങ്കെടുത്തു.