ചവറസൗത്ത്: തെക്കുംഭാഗം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം സഞ്ചാരയോഗ്യമല്ലാതായിരിക്കുന്ന ദളവാപുരം-പുത്തൻതുരുത്ത് റോഡ് അടിയന്തിരമായി നന്നാക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പട്ടു.വേളാങ്കണ്ണി കുരിശ്ശടിയിലേക്കുള്ള വഴി കൂടിയായ ഇവിടുത്തെ ആളുകളുടെ സഞ്ചാരം മഴക്കാലം കൂടിയായതോടെ ഏറെ ദുസഹമായിരിക്കുകയാണെന്നും മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.