: തെങ്ങ് മുറിക്കുന്നതിനിടെ ഗൃഹനാഥൻ വീണ് മരിച്ചു. ആനയടി രഞ്ജുഭവനത്തിൽ കൃഷ്ണക്കുറുപ്പാണ് (54) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഓച്ചിറ കൊച്ചുമുറി ജംഗ്ഷന് സമീപത്തെ സ്വകാര്യ പുരയിടത്തിൽ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം. നിലത്തുവീണ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉഷ. മക്കൾ: രഞ്ജു, രമ്യ, രജിത. മരുമക്കൾ: വിനോദ്, ശ്രീകാന്ത്.