photo
കിഴക്കനേല കേളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ഗാന്ധിഭവൻ സ്നേഹലോകം ചെയർമാൻ മുഹമ്മദ്‌ ഹുസൈൻ നിർവഹിക്കുന്നു

പാരിപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കിഴക്കനേല കേളി ഗ്രന്ഥശാല അവാർഡ് നൽകി അനുമോദിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയുടെ ഓൺലൈൻ വിദ്യാസഹായി പദ്ധതി പ്രകാരം ഗ്രന്ഥശാലയ്ക്ക് ലഭിച്ച ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം പാരിപ്പള്ളി കെ.എസ്.എഫ്.ഇ മാനേജർ രാജമോഹൻ നിർവഹിച്ചു. ഗാന്ധിഭവൻ സ്നേഹലോകം ചെയർമാൻ മുഹമ്മദ്‌ ഹുസൈൻ സമ്മാനദാനം നിർവഹിച്ചു.

ഗ്രന്ഥശാലാ പ്രസിഡന്റ് വേണു സി. കിഴക്കനേല അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുഭദ്രാമ്മ, അൻസാരി, ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു. ആർ. ജയചന്ദ്രൻ സ്വാഗതവും ഗ്രന്ഥശാലാ സെക്രട്ടറി കൈലാസ് നന്ദിയും പറഞ്ഞു. സുനിൽകുമാർ, പ്രേംജിത്ത്, വിഷ്ണു സി. മോഹൻ, അജയൻ ദൃശ്യ, അനിൽ, സുരേഷ്, ബിന്ദു ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥികൾക്ക് സൽമാൻ ഗോൽഡ് പാലസിന്റെ വക സ്വർണനാണയവും നന്മ സൗഹൃദ കൂട്ടായ്മ, സെനിത്ത് ട്രാവൽസ് എന്നിവയുടെ വക പoനോപകരണങ്ങളും മാസ്കുകളും സാനിറ്റൈസറുകളും നൽകി.