accident-car
പരവൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

പരവൂർ: പരവൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം എതിർദിശയിലെത്തിയ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കിളികൊല്ലൂർ സ്വദേശികളായ സു മി (30), സൂരജ് (29), പരവൂർ പൊഴിക്കര സ്വദേശികളായ ഗ്രീഷ്മ (22), വിഷ്ണു എന്നിവർക്കാണ് പരി ക്കേറ്റത്.

പരവൂരിൽ നിന്ന് ചാത്തന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പരവൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഗ്രീഷ്മയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ല. സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.