കൊല്ലം: യുവജനങ്ങൾക്ക് തൊഴിൽ നൽകൂ എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലത്ത് 'സ്പീക്ക് അപ് ഫോർ ജോബ്' കാമ്പയിൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ ആഹ്വാനം ചെയ്ത കാമ്പയിന്റെ ഭാഗമായാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, ഹർഷാദ് കൊല്ലം, മഹേഷ് മനു, സാജിർ തുടങ്ങിയവർ സംസാരിച്ചു.