കൊല്ലം : കുടവട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പഠനഗവേഷണകേന്ദ്രമായ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ "കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഒരവലോകനം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. കൊവിഡ് 19 നിയന്ത്രണം പാലിച്ചുകൊണ്ട് 20 ന് ഉച്ചയ്ക്ക് 2 മണിക്ക് ഓടനാവട്ടം കോ -ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ. സി.ആർ.എച്ച്.എസ് പ്രസിഡന്റ് ഡോ.എൻ. വിശ്വരാജൻ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ യു.ജി.സി വിദ്യാദ്യാസ ഓഫീസർ ഡോ.സലിൽ സഹദേവൻ പ്രബന്ധം അവതരിപ്പിക്കും. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കൊല്ലം ജില്ലാ കൺവീനർ വി.കെ.സന്തോഷ്‌കുമാർ മോഡറേറ്റർ ആയിരിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സെയ്‌നുദ്ദിൻ പട്ടാഴി ചർച്ച ഉദ്ഘാടനം ചെയ്യും. പുത്തൂർ ശ്രീനാരായണഗുരു സിവിൽ സർവീസ് അക്കാഡമി പ്രിൻസിപ്പൽ ഡോ. എസ്.സുരേഷ്‌കുമാർ,​ പരവൂർ ശ്രീനാരായണ എഡുക്കേഷണൽ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കെ. സദാനന്ദൻ,മാതൃഭൂമി ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ, സീനിയർ ജേർണലിസ്റ്റ് പല്ലിശ്ശേരി, സി.ആർ.എച്ച്.എസ് വൈസ് പ്രസിഡന്റ ഡോ. ജി. സഹദേവൻ ,സി.ആർ.എച്ച്.എസ് എക്‌സി.കമ്മിറ്റി മെമ്പർ ഡോ. എസ്. മുരളിധരൻ നായർ, ശ്രീശങ്കരായൂണിവേഴ്സിറ്റി പ്രൊഫ.ഡോ. ജി. രഘുകുമാർ , കൊല്ലം ശ്രീനാരായണ വനിതാകോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഹരിലക്ഷ്മി വി.എസ്. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.

സി.ആർ.എച്ച്.എസ് സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതവും സ്റ്റീൽ ഇന്റസ്ട്രിയൽസ് കേരളാ ലിമിറ്റഡ് ജനറൽ മാനേജർ ഡോ. എസ്. ജയറാം നന്ദിയും പറയും.