കൊല്ലം: കണ്ണൂർ പാനൂരിൽ യുവതി വീട്ടിൽ പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി. കേരളത്തിലെ ആരോഗ്യമേഖല സമ്പൂർണ പരാജയമാണെന്നും സ്ത്രീകൾക്ക് സുരക്ഷയും ചികിത്സയും നൽകാത്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു പട്ടത്താനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോകുൽ, മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യുസ്, വൈസ് പ്രസിഡന്റ് സജിൻ, സെക്രട്ടറിമാരായ രമേശ് കുരീപ്പുഴ, യദുകൃഷ്ണൻ, ജ്യോതിസ്, വിഷ്ണു, അഭിജിത്, സൂരജ്, അർജുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.