ശാസ്താംകോട്ട : പൊതു വിദ്യാഭ്യാസ മേഖലയിലെ സ്ഥലമാറ്റങ്ങൾ നടത്തുന്നതിനുണ്ടായ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കാട്ടുവിള ഗോപാല കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എസ്.വിനോദ്,എ ഷബീർ മുഹമ്മദ്,ആർ.ധനോജ് കുമാർ, കരീലിൽ ബാലചന്ദ്രൻ, മധുസൂധനൻ പിള്ള,എസ്.സുലൈഖ, ജോസഫ് ബേബി എന്നിവർ സംസാരിച്ചു .