പുത്തൂർ: കാണാതായ വൃദ്ധന്റെ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി. തെക്കുംചേരി പ്ലാന്തുണ്ടിൽ വീട്ടിൽ ദിവാകരനാണ് (80) മരിച്ചത്. ചീക്കൽ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുൻപാണ് ദിവാകരനെ കാണാതായത്. ഞാങ്കടവ് പാലത്തിന് സമീപം ഇയാളുടെ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയിരുന്നു. ദിവാകരന്റെ ഭാര്യ മരിച്ചിട്ട് 21 ദിവസമേ ആയിരുന്നുള്ളു. മൃതദേഹം ശാസ്താകോട്ട ഗവ. ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: തുളസീധരൻ, സന്തോഷ്, മിനി. മരുമക്കൾ: സുഷമ, സിബിത, അനിൽ.