aiyf
എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പരവൂർ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് റദ്ദാക്കുകയും വേണാട്, ജനശതാബ്ദി അടക്കമുള്ള നിരവധി ട്രെയിനുകളുടെ കേരളത്തിലെ സർവീസ് നിറുത്തലാക്കുകയും ചെയ്ത റെയിൽവേ നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി ഉദ്ഘാടനം ചെയ്തു. പി. നിഷാ കുമാരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നോബൽ ബാബു, ജില്ലാ കമ്മിറ്റി അംഗം എച്ച്. ഷാജി ദാസ്, അഭീഷ് ആർ. പൂതക്കുളം, ആദർശ്, സനൽ തുടങ്ങിയവർ സംസാരിച്ചു. എ.എസ്. മഹു, അജിത്ത്, കിരൺ എസ്. ചന്ദ്രൻ, സുഹൈൽ എന്നിവർ നേതൃത്വം നൽകി.