ശാസ്താംകോട്ട: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മൈനാഗപ്പള്ളി വേങ്ങ ചുങ്കം തറകിഴക്കതിൽ ഷഹുബാനത്തിന്റെ വീട് തകർന്നു. വീടിന്റെ അടുക്കളയും ചിമ്മിനിയും പൂർണമായും തകർന്നു. വീട്ടിനകത്തുണ്ടായിരുന്ന വീട്ടമ്മയും മകനും പുറത്തേക്ക് ഓടി മാറിയതിനാൽ അപകടം ഒഴിവായി