പുനലൂർ: പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ പുനലൂർ റസ്റ്റു ഹൗസിൽ സംഘടിപ്പിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കൽ ചടങ്ങ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കളായ പുനലൂർ വാളക്കോട് എൻ.എസ്.വി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ .ആർ.പ്രേംരാജ്, കരവാളൂർ എ .എൻ എം.എം.എച്ച്എസിലെ പ്രഥമാദ്ധ്യാപകൻ കെ.ജി.തോമസ്, കലയനാട് വി.ഒ.യു.പി.സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ബിജു കെ.തോമസ് എന്നിവരെയാണ് ആദരിച്ചത്. നഗരസഭാ ചെയർമാൻ കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സബിന സുധീർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സാബു അലക്സ്, വി.ഓമനക്കുട്ടൻ, സുഭാഷ് ജി. നാഥ്, മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ,പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, ബി.പി.സി. കെ. ജയചന്ദ്രൻ പിള്ള, നഗരസഭ സെക്രട്ടറി ജി.രേണുകാദേവി, ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ.ജി.എബ്രഹാം, പബ്ലിസിറ്റി കൺവീനർ ആർ.ഉല്ലാസ്, ഡി. ഇ. ഒ. സി. അംബിക, എ.ഇ.ഒ.ആർ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ പ്രഥമാദ്ധ്യാപകരെ മന്ത്രി ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.