phpto
റെയിൽവേ സംരക്ഷണ സമരം കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ റെയിൽവേ സ്വകാര്യവത്ക്കരണത്തിനും ട്രെയിനുകളുടെ സ്റ്റോപ്പ് നിറുത്തലാക്കലിനുമെതിരെ ഡി .വൈ .എഫ് .ഐ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണ സമരം സംഘടിപ്പിച്ചു. വഞ്ചിനാട്,നേത്രാവതി, ശബരി,മാവേലി,ജയന്തി അടക്കമുള്ള ട്രെയിനുകളുടെ കരുനാഗപ്പള്ളിയിലെ സ്റ്റോപ്പ്‌ നിർത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. . റെയിൽവേ സംരക്ഷണ സമരം കാപ്പക്സ് ചെയർമാൻ പി. ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു.ഡി. വൈ .എഫ് .ഐ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ രഞ്ജിത്ത് ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ടി. ആർ. ശ്രീനാഥ്, സി. പി. എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ, ഡി .വൈ .എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.. പ്രദീപ്‌, ബി. കെ. ഹാഷിം, ഇ. ഷെഫീഖ്, എ. ഫസിൽ, രമ്യ, അജ്മൽ, സുനീർ, വിനോദ്, അബാദ്, ഷിയാദ്, രജിത്ത്, സാബിർ എന്നിവർ പങ്കെടുത്തു.