fathimabheevi-72

തൊടിയൂർ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. തൊടിയൂർ കല്ലേലിഭാഗം കോട്ട വീട്ടിൽ കിഴക്കതിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവിയാണ് (72) മരിച്ചത്. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരച്ചതോടെ ഭരണിക്കാവിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആസ്തമ രോഗിയായ ഫാത്തമബീവിക്ക് വ്യാഴാഴ്ച രാവിലെ ശക്തമായ ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഉച്ചയോടെ കരുനാഗപ്പള്ളി വായാരത്ത് പള്ളി കബർസ്ഥാനിൽ കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് സംസ്കരിച്ചു. കല്ലേലിഭാഗം വെയർഹൗസിലെ തൊഴിലാളിയായ മകനുൾപ്പെടെ ഇവരുടെ രണ്ടാൺമക്കളും മരുമകളും ചെറുമകളും ഭരണിക്കാവ് സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ കഴിയുകയാണ്. മക്കൾ: അബ്ദുൽ സലാം, ഷാജഹാൻ, ഷിഹാബുദ്ദീൻ, സബീന, ഹാരീസ്, സജിന, അബ്ദുൽ സലിം. മരുമക്കൾ: നദീറ, റസീന, ബീമ, സലിം ,ജമീല, ഷീജ, സഫിന.