ആയൂർ: ഇളമാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാരാളികോണം പുത്തൻകട വീട്ടിൽ എം.എ. സത്താർ (69) നിര്യാതനായി. റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ഷംലാബീവി. മക്കൾ: ആസാദ് സത്താർ, ആസിഫ് സത്താർ, റഫീസ് സത്താർ. മരുമക്കൾ: റൈസ, സുഹയ്യ, ഷബ്നം.