photo
വീടുകൾ കേന്ദ്രീകരിച്ചുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ദൃശ്യം.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിച്ചു. നൂറുകണക്കിന് കുട്ടികളാണ് ശ്രീകൃഷ്ണ വേഷം ധരിച്ച് വീടുകളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. വീടുകളിൽ കൃഷ്ണകുടീരങ്ങൾ നിർമ്മിച്ചും, പുക്കളമിട്ടും, ഉറി അടിച്ചും, മധുരം വിതരണം ചെയ്തും വൈകിട്ട് ദീപങ്ങൾ തെളിയിച്ചും, ഭജന ചൊല്ലിയും ഇവർ വീടുകളെ വൃന്ദാവന്മാക്കി മാറ്റി. കരുനാഗപ്പള്ളിയിൽ മൂവായിരത്തിലധികം വീടുകളിലാണ് ആഘോഷം നടത്തിയത്.കൂടാതെ രാവിലെ മുതൽ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ വേഷധാരികളായ കുട്ടികളെത്തി ക്ഷേത്ര ദർശനം നടത്തി.