പുനലൂർ:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പുനലൂരിലെ വിവിധ ബാല ഗോകുലങ്ങളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിൽ ഉറിയടി, ഗോപിക നൃത്തം,ചോറൂണ്,പ്രസാദ വിതരണം, തുലാഭാരം തുടങ്ങിയ ചടങ്ങുകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് സംഘടിപ്പിച്ചത്.