തൊടിയൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ വാളക്കോട്ട് എൻ.എസ് .വി. വി. എച്ച് .എസ് .എസ് പ്രിൻസിപ്പൽ കല്ലേലിഭാഗം ദർശനയിൽ എ. ആർ പ്രേംരാജിനെ കോൺഗ്രസ് കല്ലേലിഭാഗം വാർഡുകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കെ .പി .സി .സി ജനറൽ സെക്രട്ടറി സി. ആർ മഹേഷ് ആദരിച്ചു. കല്ലേലിഭാഗം ബാബു, എ .ജെ ഡാനിയൽ, കെ.സുന്ദരേശൻ, കെ.മൈതീൻകുട്ടി, കമാൽ, കെ.ജയകുമാർ, ഷെറഫ് ,ഹനീഫക്കുട്ടി, സി.പി സുദർശനൻ എന്നിവർ പങ്കെടുത്തു.