പുത്തുർ: എസ്.എൻ.പുരം കോലിയക്കോട് കുടിവെള്ള സംഭരണി പ്രദേശവാസികൾക്ക് ഇപ്പോൾ പേടി സ്വപനമാണ് . എതു സമയവും തകർന്ന് വിഴാവുന്ന അവസ്ഥയിലാണ് ഈ കൂറ്റൻ സംഭരണി. 1984ൽ നിർമ്മിച്ച ഈ കൂറ്റൻ സംഭരണി പത്ത് വർഷമായി ജലവിതരണം മുടങ്ങി കിടക്കുകയാണ്. നിരവധി വീടുകൾ ഈ സംഭരണിയുടെ പരിസര പ്രദേശത്തുണ്ട്. അധികൃതരാകട്ടെ അപകടാവസ്ഥയിലായ ഈ ജലസംഭരണി നീക്കം ചെയ്യാനോ കേടുപാടുകൾ മാറ്റി പുതുക്കി നിർമ്മിക്കാനോ നടപടിയെടുക്കുന്നുമില്ല .
മഴവന്നാൽ വീടിന് പുറത്തിറങ്ങും
പൊരിക്കലിൽ വലിയ സംഭരണി സ്ഥാപിച്ചതോടെയാണ് കോലിയകോട് ജലസംഭരണി നോക്കുകുത്തിയായത് ജലസംഭരണിയുടെ തുണുകൾ പലതും ഇളകിയ നിലയിലാണ് .കോൺക്രീറ്റ് ബീമിന്റെ ഭാഗങ്ങൾ പൊട്ടിയ നിലയിലാണ്.സമീപമുള്ള വീടിന്റെ മുകളിലേക്ക് കോൺഗ്രിറ്റ് ഭാഗങ്ങൾ അടർന്ന് വീഴുന്നത് പതിവ് കാഴ്ച്ചയാണ്. ഇത് കൂടാതെ സംഭരണി ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുകയാണെന്നും നാട്ടുകാർ ഭീതിയോടെ ഓർക്കുന്നു. മഴയും കാറ്റും വന്നാൽ പ്രദേശത്തുള്ളവർക്ക് വീടിന് പുറത്തിറങ്ങി നിൽക്കും. ജലസംഭരണി നിൽക്കുന്ന സ്ഥലമാകെ കാട്കയറി ഇഴ ജന്തുകളുടെ താവളമായി മാറിയിരിക്കുകയാണ്.
** നാട്ടുകാർ ജലസംഭരണിയെ ഭയക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാൽ യാതൊരു നടപടിയും ഇതു വരെ ഉണ്ടായിട്ടില്ല. ഈ അവസ്ഥ തുടർന്നാൽ വലിയ ദുരന്തത്തിന് ഈ പ്രദേശം സാക്ഷ്യം വഹിക്കേണ്ടിവരും.
ഷൈജുദാസ് (പൊതുപ്രവർത്തകൻ)
** കാറ്റും മഴയും വന്നാൽവിടിന് പുറത്തിറങ്ങി നിൽക്കണ്ട അവസ്ഥയാണ് .ഇപ്പോൾ തന്നെ സംഭരണി ചരിഞ്ഞ് നിൽക്കുകയാണ് .നാട്ടുകാരാകെ ഭയന്നിരിക്കുകയാണ്. പൊളിച്ച് നിക്കാനുള്ള നടപടി സ്വീകരിക്കണം.
(ഷേർളി ,പ്രദേശവാസിയായ വീട്ടമ്മ)