പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റിയുടെ അർബുദ വിമുക്ത കേരളം റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കാൻസർ കേസുകൾ 12 ശതമാനം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടംന്ന ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനം കാൻസർ സൊസൈറ്റി വിദഗ്ധ ഓങ്കോളജിസ്റ്റുകളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് ഗവൺമെന്റിന് കൈമാറി. കാൻസർ ഫലപ്രദമായി തടയുന്നതിനും കാൻസർ രോഗികൾക്ക് ലഭിക്കേണ്ട സഹായങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട് . പത്തനാപുരത്ത് നടന്ന ചടങ്ങിൽ ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്ക് കൈമാറി. ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികളായ ജോജി മാത്യു ജോർജ്. പ്രഭ കുമാർ, മണികണ്ഠൻ എസ്. എന്നിവർ പങ്കെടുത്തു. തന്റെ ശുപാർശ കത്തോടെ മുഖ്യമന്ത്രി,ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് റിപ്പോർട്ട് നേരിട്ട് നൽകുമെന്ന് എം.എൽ എ അറിയിച്ചു.