al
കുളക്കട ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കലയപുരത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ സജ്ജമാക്കിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പി.അയിഷാ പോറ്റി എം.എൽ.എ നിർവഹിക്കുന്നു.

പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കലയപുരത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ സജ്ജമാക്കിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പി.അയിഷാ പോറ്റി എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, അംഗങ്ങളായ പൂവറ്റൂർ സുരേന്ദ്രൻ , വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വാർഡംഗം മറിയാമ്മ ടീച്ചർ സ്വാഗതവും സെക്രട്ടറി സുജിത് കുമാർ നന്ദിയും പറഞ്ഞു.