thuruthth

കൊല്ലം: സുനാമിക്ക് ശേഷം അഷ്ടമുടി കായലിലെ സാമ്പ്രാണിക്കോടിയിൽ പുതിയ തുരുത്ത് ഉയരുന്നു. ഏകദേശം 15 സെന്റ് ഭൂമി ഉയരുകയും അവിടെ വൃക്ഷങ്ങളും ചെടികളും വളർന്നതായും കണ്ടെത്തിയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദ്ദീൻ പട്ടാഴി വ്യക്തമാക്കി. ചവറ തെക്കുംഭാഗത്തും മണ്ണ് കൂമ്പാരം ഉയരുന്നുണ്ട്. കായലിൽ 10.21 അടിവരെ ആഴമുള്ള പലഭാഗത്തും സുനാമിക്ക് ശേഷം 7.15 അടിവരെയായി കുറഞ്ഞിട്ടുണ്ട്. സുനാമിക്ക് മുൻപ് കടലിൽ നിന്ന് 3.5 മീറ്റർ ഉയർന്നുനിന്ന മൺറോത്തുരുത്ത് സുനാമിക്ക് ശേഷം 0.5 - 2 മീറ്റർ ആയി കുറഞ്ഞു. ഭൂമിക്കടിയിലുള്ള മാറ്റങ്ങളാണ് ഈ പ്രതിഭാസങ്ങൾക്ക് പിന്നിൽ. ഇതിന് ആഗോള താപനവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.