grameena
ചെറുതന്നൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ഗ്രന്ഥശാല വാരാഘോഷ പരിപാടി തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ചെറുതന്നൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ഗ്രന്ഥശാല വാരാഘോഷ പരിപാടി തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 2 വരെ പുസ്തക സമാഹരണം ,പുസ്തക പ്രദർശനം, പ്രഭാഷണങ്ങൾ, അംഗത്വ വാരാചരണം, പുസ്തക ചർച്ചകൾ എന്നിവ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കും.സാമൂഹിക, സാംസ്ക്കാരിക - ഗ്രന്ഥശാല സംഘം പ്രവർത്തകർ വാരാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കും. ഗ്രന്ഥശാല ദിനമായ 14 നു ഗ്രന്ഥശാല അങ്കണത്തിൽ രാവിലെ പതാക ഉയർത്തും , വൈകിട്ട് 6 മണിക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ അക്ഷര ദീപം തെളിയിക്കും. ഗ്രന്ഥശാല വാരാഘോഷ ഉദ്ഘാടന പരിപാടിയിൽ ഭാരവാഹികളായ മുകേഷ്, മനു, ലിജു, ജയേഷ്, വിജിത, സനന്തു, ഷൈൻ എന്നിവർ പങ്കെടുത്തു.