അഞ്ചൽ: എസ്.എൻ.ഡി.പി യോഗം 3308-ാം നമ്പർ അരീയ്ക്കൽ ശാഖയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി വി. രമേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റ് ഭാരവാഹികളായ സുധാകരൻ, സുഭാഷ്, ഗംഗാധരൻ, സഹദേവൻ, പ്രകാശ് എന്നിവരും വനിതാസംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.