കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഈ റ്റി.സി 17 ാം വാർഡ് ഹൈടെക് അങ്കണവാടി ഇന്ന് രാവിലെ 10ന് പി.അയിഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും നഗരസഭ ഫണ്ടും ജനകീയ പങ്കാളിത്വവും ചേർന്നാണ് തൃക്കണ്ണമംഗലിൽ ഈ ഹൈടെക് ബഹുനില അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. ഒന്നാം നിലയിൽ എയർ കണ്ടീഷൻ അങ്കണവാടി പ്രവർത്തിക്കുമ്പോൾ മുകൾനിലയിൽ ലൈബ്രറി, പി.എസ്.സി കോച്ചിംഗ് സെന്റർ, ജന സേവന കേന്ദ്രം എന്നിവ പ്രവർത്തിക്കും. അങ്കണവാടിയുടെ ഭാഗമായി അഞ്ചുലക്ഷം രൂപ ചിലവിൽ അത്യാധുനിക ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജഡ്ജി ഗിരീഷ് കുമാർ, നഗരസഭ ചെയർപേഴ്സൻ ശ്യാമള അമ്മ, നഗരസഭ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള, വാർഡു കൗൺസിലർ സി.മുകേഷ്, റൂറൽ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ പങ്കെടുക്കും.