കരുനാഗപ്പള്ളി: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും എസ്.എൻ.ഡി.പി യോഗം 416-ാം നമ്പർ കല്ലേലിഭാഗം ശാഖാംഗമായ എ.ആർ.പ്രേംരാജിനെ കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയൻ നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് പ്രേംരാജ്. അനുമോദന ചടങ്ങിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ,പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ എന്നിവർ ചേർന്ന് നിലവിളക്ക് നൽകി അനുമോദിച്ചു. 416-ാം നമ്പർ ശാഖാ സെക്രട്ടറി സുഭാഷ് കല്ലേലിഭാഗം, ശാഖാ പ്രസിഡന്റ് കെ.വാസുദേവൻ, കമ്മറ്റി അംഗങ്ങളായ ധർമ്മരാജൻ, സുരേഷ്, സുധീരൻ, വനിതാ സംഘം പ്രസിഡന്റ് സരസ്വതി തുടങ്ങിയവർ പങ്കെടുത്തു.