ചവറ: പന്മന സർവീസ് സഹകരണ ബാങ്ക് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ബാങ്കിന്റെ പൊതുനന്മഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചെലവാക്കി പന്മന കൊല്ലക വിപിൻ നിവാസിൽ ബീനക്കും കുടുംബത്തിനുമാണ് വീട് വെച്ച് നൽകുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ഇ. യൂസഫ് കുഞ്ഞും സെക്രട്ടറി എമിലി ഡാനിയലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച 10.30 ന് നടത്തുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഇ.യൂസഫ് കുഞ്ഞ് വീടിന്റെ താക്കോൽ ബീനക്ക് കൈമാറും. മുഖ്യ മന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ആറ് ലക്ഷം രൂപയും പ്രളയത്തിൽ കെയർ കേരള പദ്ധതിയിൽ രണ്ട് വീട് നിർമ്മിച്ച് നൽകുന്നതിന് പത്ത് ലക്ഷം രൂപയും കൊവിഡ് പ്രതിരോധത്തിനായി അഞ്ച് ലക്ഷം രൂപയും നൽകിയ ബാങ്കാണ് പന്മന സർവീസ് സഹകരണ ബാങ്ക്.