കൊല്ലം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം ചിന്നക്കടയിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാംരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, ട്രഷറർ ശ്രീനാഥ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് പ്രതീഷ്, ജനറൽ സെക്രട്ടറിമാരായ ദേവദാസ്, സുരാജ് തിരുമുല്ലവാരം, കൃഷ്ണകുമാർ, ഷിബു കടപ്പാക്കട, പ്രണവ് താമരകുളം തുടങ്ങിയവർ നേതൃത്വം നൽകി.