coffin

മരണത്തെ ഭയക്കാത്തവരുണ്ടോ ? മനുഷ്യർ എല്ലാം തന്നെ മരണഭയമുള്ളവരാണ്. മരണവീട്ടിൽ പോകാൻ പോലും പേടിയുള്ളവർ നമുക്കിടയിൽ ഉണ്ട്. എന്നാൽ, അവയിൽ നിന്ന് ഏറെ വ്യത്യസ്തരാണ് തായ്ലൻഡിലെ ജിഹോ ഗോത്രക്കാർ. ഇവരുടെ അപൂർവമായ ഒരു ആചാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മരിക്കുന്നതിന് മുൻപേ ആദരാഞ്ജലികൾ അർപ്പിക്കുകയും ശവപ്പെട്ടിയിൽ കിടക്കുകയും ചെയ്യുന്ന ആചാരം. കുടുംബത്തിന് ഭാഗ്യം വരാൻ ദമ്പതികളെ ശവപ്പെട്ടിയിൽ കിടത്തുന്നതാണ് ഇവരുടെ ആചാരം. ശവപ്പെട്ടിയിൽ മരിച്ചതു പോലെ കിടക്കുക മാത്രമല്ല റീത്ത് ദേഹത്ത് വച്ച് ആദരാഞ്ജലിയും അർപ്പിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ്, നെഞ്ചത്ത് പൂക്കളും വച്ചു കിടക്കേണ്ടത് പിങ്ക് നിറമുള്ള പെട്ടിയിലാണ്. സന്യാസിമാർ ഇവരെ വെള്ളനിറമുള്ള തുണികൊണ്ട് മൂടും. കുറച്ചു സമയം കഴിഞ്ഞ് ഈ വെള്ളത്തുണി മാറ്റുകയും ചെയ്യും. അതോടെ എല്ലാ ദോഷങ്ങളും ദമ്പതികളുടെ ദേഹത്ത് നിന്നു ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ബുദ്ധമത വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ്. ബുദ്ധമത സന്യാസിമാർ തന്നെയാണ് ചടങ്ങിന് മേൽനോട്ടം വഹിക്കുന്നതും.