
തിരുവനന്തപുരം: സിനിമ- സീരിയൽ രംഗത്തെ നടിമാരുടെയും ചാനൽ അവതാരകരുടെയും ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണം ഷീജാ ഭവനിൽ സൂരജ് ദിനേഷിനെയാണ് (25) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
33 സിനിമ,സീരിയൽ നടിമാർ, വനിത അവതാരകർ എന്നിവരുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് മോർഫിംഗിന് വിധേയമാക്കി ഇയാൾ അശ്ലീല വെബ്സൈറ്റുകളിൽ ഇട്ടത്.
ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾക്ക് ഇംഗ്ലീഷ് നല്ല വശമുണ്ട്. ചിത്രങ്ങളും വീഡിയോകളും കാണുന്നവരിൽനിന്ന് പ്രതി പണവും കൈപ്പറ്റിയിരുന്നു. വട്ടിയൂർക്കാവ് സ്വദേശിനിയുടെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് ചിത്രങ്ങളും ഫോട്ടോകളും അപ് ലോഡ് ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും, മൊബൈൽഫോണും കസ്റ്റഡിയിലെടുത്തു.
കന്റോൺമെന്റ് അസി.കമ്മിഷണറുടെ മേൽനോട്ടത്തിൽ വട്ടിയൂർക്കാവ് ഇൻസ്പെക്ടർ എ.എസ്.ശാന്തകുമാർ, എ.എസ്.ഐ കെ. ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് ചന്ദ്രൻ, പി.എസ് രവി എന്നിവരാണ് പ്രതിയെ പിടികൂടിയത്.