car
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ കലയനാടിന് സമീപത്തെ താമരപ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് ലോറി ഇടിച്ച് കയറി കാറിൻെറ മുൻ ഭാഗം തകർന്ന നിലയിൽ..

പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ റിട്ട.പൊലിസുകാരന് പരിക്കേറ്റു. കൊട്ടാരക്കര നെടുവത്തൂർ പുർണതത്തിൽ മഹേന്ദ്രന്റെ (68) കൈക്കാണ് പരിക്കേറ്റത്. ഇയാൾ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ വൈകിട്ട് 5ന് ദേശിയ പാതയിലെ കലയനാടിന് സമീപത്തെ താമരപ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ കയറ്റത്ത് വച്ചായിരുന്നു അപകടം നടന്നത്.നെടുവത്തൂരിൽ നിന്നും ബന്ധുക്കളുമൊത്ത് ഇടമൺ 17-ാംബ്ലോക്കിലെ ബന്ധുവീട് സന്ദർശിച്ച ശേഷം തിരികെ കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ ചരക്ക് ഇറക്കിയ തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങിയ ലോറി മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നെത്തിയ കാറിനെ ഇടിയ്ക്കുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. കാറിൻെറ മുൻ ഭാഗം പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് അര മണിക്കൂർ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.പിന്നീട് പുനലൂർ പൊലിസ് എത്തി ഗതാഗാതം പുനസ്ഥാപിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുത്തു.