കോൺഗ്രസ് ബ്ലോക്കു കമ്മിറ്റിയുടെ പ്രതിഷേധം പ്രകടനം
കൊട്ടാരക്കര: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പ്രതിഷേധം പ്രകടനം നടത്തി. ടി.ബി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പുലമൺ ജംഗ്ഷനിൽ കോൺഗ്രസ് ബ്ളോക്കു പ്രസിഡന്റ് ഒ.രാജൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര, ഡി.സി.സി സെക്രട്ടറി ബ്രിജേഷ് ഏബ്രഹാം, കണ്ണാട്ട് രവി, കെ.ജി.അലക്സ്, ശോഭ പ്രശാന്ത്, എം.അമീർ ,കോശി കെ ജോൺ, താമരക്കൂടി വിജയകുമാർ, സാംസൺ വാളകം, അജു ജോർജ് കരിം ജിബിൻ ,ഷിജു, ജോൺസൺ എന്നിവർ പ്രതിഷേധ മാർച്ചിനു നേതൃത്വം നൽകി.
ബി.ജെ.പി പ്രകടനവും കരിദിനാചരണവും
കൊട്ടാരക്കര: മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടത്തിൽ ബി.ജെ.പി നേതാക്കളെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനവും കരിദിനാചരണവും സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാധാകൃഷ്ണൻ, പി.എസ്.ഷാലു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു, ഹരി തേവന്നൂർ, സുനീഷ്, ഹരി മൈലംകുളം, അനീഷ് കിഴക്കേക്കര, രഞ്ജിത്ത്, അരുൺ കാടാംകുളം, എം.എൽ.ബിനു എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രകടനം കൊട്ടാരക്കര: കെ.ടി ജലീൽ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുലമൺ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അജു ജോർജ്ജ്, , സുദേവൻ ഗിരീഷ് ഉണ്ണിത്താൻ, ജിബിൻ കൊച്ചഴികത്ത്, രഞ്ജു കിഴക്കേക്കര, റീജൻ യോഹന്നാൻ, ജിജോ നീലേശ്വരം, സിബി ആലുംവിള, മനോജ് മോഹൻ, വിഷ്ണു കുളക്കട, വീഷ്‌ണു കരീപ്ര എന്നിവർ നേതൃത്വം നൽകി.