pho
കല്ലട ഇറിഗേഷൻെറ ഇടമൺ വലത്കര കനാൽ റോ‌ഡ് നവീകരിച്ച് മോടി പിടിപ്പിച്ച ശേഷം മന്ത്രി കെ.രാജു നാടിന് സമർപ്പിക്കുന്നു.തെന്മല പഞ്ചായത്ത് പ്രസിഡൻറ് ആർ.ലൈജലജ, വൈസ് പ്രസിഡൻറ് എൽ.ഗോപിനാഥ പിളള തുടങ്ങിയവർ സമീപം.

പുനലൂർ: തകർച്ച ഭീക്ഷണി നേരിട്ടിരുന്ന കല്ലട ഇറിഗേഷൻെറ നിയന്ത്രണത്തിലുളള ഇടമൺ വലത്കര കനാൽ റോഡ് നവീകരിച്ച് മോടിപിടിപ്പിച്ച ശേഷം മന്ത്രി കെ.രാജു നാടിന് സമർപ്പിച്ചു. ഇടമൺ-17ാം ബ്ലോക്ക് മുതൽ വാഴവിള വരെയുളള ഭാഗത്തെ റോഡാണ് റീ ടാറിംഗ് നടത്തി നാടിന് സമർപ്പിച്ചത്.മന്ത്രി കെ.രാജുവിൻെറ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച അര കോടി രൂപ ചെലവഴിച്ചാണ് കാൽ നൂറ്റാണ്ടോളം തകർന്ന് കിടന്ന റോഡ് നവീകരിച്ചത്.തെന്മല പഞ്ചായത്ത് പ്രസിഡൻറ് ആർ.ലൈലജ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽ.ഗോപിനാഥ പിളള, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ര‌ജ്ഞിത്ത്, എസ്.സുനിൽ കുമാർ, ആർ.സുരേഷ്, സുജാത, എ.ജോസഫ്, ജെയിംസ് മാത്യൂ, മുംതാസ് ഷാജഹാൻ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കോമളകുമാർ, എ.സലീം, ഇ.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഇടമൺ പബ്ലിക്ക് ലൈബ്രറിക്ക് വേണ്ടി പുതിയതായി പണിയുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.