ഓയൂർ ∙ വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാലയിൽ നിർമിച്ച പകൽവീട് ഉദ്ഘാടനം പി.അയിഷാപോറ്റി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലസലിംലാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.ജഗദമ്മ, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ആർ.മനോഹരൻ, ബ്ലോക്ക് വികസനകാര്യ കമ്മിറ്റി ചെയർമാൻ എൽ.ബാലഗോപാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഓടനാവട്ടം വിജയപ്രകാശ്, സി.ഡി.എസ് അദ്ധ്യക്ഷ ജയശ്രീ മധു എന്നിവർ പ്രസംഗിച്ചു.