covid

കൊല്ലം: ജില്ലയിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 260 പേർ പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

കരുനാഗപ്പള്ളി ആലുംകടവ്, കൊട്ടാരക്കര ഇ.ടി.സി കനാൽ റോഡ്, കൊല്ലം നഗരത്തിലെ അറുനൂറ്റിമംഗലം, ചാത്തിനാംകുളം, തൃക്കടവൂർ, ചടയമംഗലം പോരേടം, തൃക്കരുവ വൻമള, കണ്ണനല്ലൂർ, തെക്കുംഭാഗം വടക്കുംഭാഗം, തേവലക്കര കോയിവിള, തേവലക്കര പടിഞ്ഞാറ്റക്കര, വെളിനെല്ലൂർ ആക്കൽ, പനയം പെരുമൺ, തേവലക്കര പാലയ്ക്കൽ, തേവലക്കര പടിഞ്ഞാറ്റക്കര, തേവലക്കര കോയിവിള എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 131 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,316 ആയി.