photo
തങ്കമണിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചപ്പോൾ

കരുനാഗപ്പള്ളി: വാഹനാപകടത്തിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം പാലിയേറ്റീവ് പ്രവർത്തകർ കരുനാഗപ്പള്ളി നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു. കരുനാഗപ്പള്ളിയിലെ ലോട്ടറി കച്ചവടക്കാരി ആയിരുന്ന. തുറയിൽകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന പടന്നയിൽ തങ്കമണി ( 50) ആണ് മരിച്ചത്. തൊടിയൂർ മന്ദിരം മുക്കിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. പോസ്റ്റ്മോർട്ടം ചെയ്തപ്പൊഴാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത്‌ ആൻഡ് പാലിയേറ്റീവ് കെയർ സെക്രട്ടറി കോട്ടയിൽ രാജു വളണ്ടിയർമാരായ ജഗൻദേവ് ,ഇന്ദുരാജ് ,സജീവ് ,അനൂപ്‌, അയ്യപ്പൻ ,ഷെമീർ എന്നിവർ നേതൃത്വം നൽകി.