പുനലൂർ:തെന്മല ഗ്രാമ പഞ്ചായത്തിൽ അമ്മയും കുഞ്ഞും പദ്ധതിയ്ക്ക് തുടക്കമായി. പ്രസവ ശേഷം മൂന്ന് മാസം വരെ അമ്മയ്ക്കും കുഞ്ഞിനുമുള്ള ചികിത്സകൾക്ക് 2000രൂപ വിലയുളള ആയുർവേദ മരുന്നുകൾ നൽകുന്നതാണ് പദ്ധതി. രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത്. പഞ്ചായത്തിലെ നൂറ് അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമാണ് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
ഇത് കൂടാതെ പഞ്ചായത്തിലെ വൃദ്ധജനങ്ങൾക്കും പാലിയേറ്റീവ് രോഗികൾക്കും ആവശ്യമായ ആയുർവേദ മരുന്നുകൾ നൽകുന്നതിനുളള തുകയും പദ്ധതിയിൽ നീക്കി വച്ചിട്ടുണ്ട്.ഇടമൺ-34ലെ തേക്കുംകൂപ്പ് വാർഡിൽ ചേർന്ന ചടങ്ങിൽ അമ്മയ്ക്കും കുഞ്ഞിനും മരുന്നുകൾ നൽകി പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥ പിള്ള, പഞ്ചായത്ത് അംഗങ്ങളായ എ.ജോസഫ്, മുംതാസ് ഷാജഹാൻ, ഡോ.അർച്ചന തുടങ്ങിയവർ പങ്കെടുത്തു.