ശാസ്താംകോട്ട: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യ്ത മന്ത്രി കെ .ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആർ. വൈ .എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സിനിമാ പറമ്പിൽ നിന്നും ആരംഭിച്ച പ്രകടനത്തിനും, മന്ത്രി ജലീലിന്റെ കോലം കത്തിക്കലിനും സുഭാഷ് എസ് കല്ലട, ഷാലി കല്ലട, ഷിബു ചിറക്കട, പ്രദീപ് കുന്നത്തൂർ, ജോസ് തരകൻ, ജിജോ ജോസഫ്, വിഷ്ണു സുരേന്ദ്രൻ, അനിൽകുമാർ, ഷെഫീഖ് മൈനാഗപ്പള്ളി, ബാലു പുത്തൂർ, അമ്പാടി, ഡാനി തുടങ്ങിയവർ നേതൃത്വം നൽകി.