ഓച്ചിറ: മമ്മൂട്ടി ഫാൻസ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ 15ാം വാർഷികവും മമ്മൂട്ടിയുടെ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. കാടു വിട്ടിറങ്ങിയ മലപണ്ടാര വിഭാഗക്കാരായ 23 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഓച്ചിറ സി.ഐ ആർ. പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് കടത്തൂർ റഹീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ താലൂക്ക് ജോ. സെക്രട്ടറി അജ്മൽ ഹുസൈൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷെബിൻ നന്ദിയും രേഖപ്പെടുത്തി. താലൂക്ക് ട്രഷറർ അൻഷാദ്, താലൂക്ക് ജോയിൻ സെക്രട്ടറി ആദർശ്, താലൂക്ക് കമ്മിറ്റിയംഗങ്ങളായ ബിലാൽ, ഷാജി തുടങ്ങിയവർ സംസാരിച്ചു.