ഇരവിപുരം: മന്ത്രിമാർക്കും മന്ത്രി പുത്രൻമാർക്കുമെതിരെ അഴിമതി ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇരവിപുരം നിയോജക മണ്ഡലത്തിലെ കൊല്ലൂർവിള ഡിവിഷൻ കമ്മിറ്റി രൂപീകരണ യോഗം ചകിരിക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാഫി ചകിരിക്കട അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഷാജി ഷാഹുൽ, മുൻ കൗൺസിലർ ഹംസത്ത് ബീവി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മണിയംകുളം കലാം, മണക്കാട് സലിം, ജഹാംഗീർ, ബഷീർ, നിഷാന്ത്, നിസാർ മജീദ് തുടങ്ങിയവർ സംസാരിച്ചു.